ഗിയർ ബോക്സ് മോഷണം; അഞ്ച് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: മീനങ്ങാടി ​കൃഷ്ണഗിരി മട്ടപ്പാറയിലെ സി.ബി.എം എൻറർപ്രൈസസിന്‍റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന ഗിയർ ബോക്സുകളും മോട്ടോറുകളും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. അമ്പലവയൽ ചീങ്ങേരി കോളനിയിലെ സി.എ. മധു (32), സി.ബി. സുരേഷ് (55), കെ. വിജിത്ത് (26), ബി. അർജുൻ (30), സുൽത്താൻ ബത്തേരി പഴുപ്പത്തൂർ തച്ചംകുന്നേൽ വീട്ടിൽ മുഹമ്മദലി (43) എന്നിവരെയാണ് മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മോഷണ സാധനങ്ങൾ കടത്താൻ ഉപയോഗിച്ച കെ.എൽ 73 ഡി 2871 നമ്പറിലുള്ള ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. എ.എസ്.ഐ കെ.ടി. മാത്യു, എസ്.സി.പി.ഒമാരായ കെ.എം. പ്രവീൺ, സി.വി. ശിവദാസൻ, സുരേഷ് കുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. SATWDL6, SATWDL7, SATWDL8, SATWDL9, SATWDL10 മോഷണ കേസിൽ മീനങ്ങാടി പൊലീസിന്റെ പിടിയിലായവർ പി.എം.എ സലാമിനെതിരെ ആരോപണവുമായി പി.പി. ഷൈജൽ കല്‍പറ്റ: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ ആരോപണവുമായി എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജല്‍. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ രേഖകള്‍ ചമച്ച് കല്‍പറ്റ മുനിസിഫ് കോടതിയെ കബളിപ്പിക്കാന്‍ പി.എം.എ. സലാം ശ്രമിക്കുകയാണെന്നു ഷൈജല്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ജില്ലതല ഹരിത കര്‍മസേന സംഗമം കൽപറ്റ: ജില്ലതല ഹരിത കർമസേന സംഗമവും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ഹരിത കർമസേനയായ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനയെ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ ആദരിച്ചു. ഹരിത മിത്രം കൈപുസ്തക പ്രകാശനം തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു ഹരിത മിത്രം വിഡിയോ പ്രകാശനം ചെയ്തു. എ.കെ. റഫീക് ബ്രോഷര്‍ പ്രകാശനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ മാതൃക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഹരിത കര്‍മസേന സംഗമം സംഘടിപ്പിച്ചത്. കെല്‍ട്രോണ്‍ പ്രൊജക്ട് ഡിസ്ട്രിക്ട് എന്‍ജിനീയര്‍ സുജൈ കൃഷ്ണന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ. അനൂപ്, ശുചിത്വ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ നിധി കൃഷ്ണന്‍, വി.കെ ശ്രീലത, ഇ. സുരേഷ് ബാബു, പി.വാസുപ്രദീപ്, എസ്. വിഘ്‌നേഷ്, കെ. റഹീം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. SATWDL12 ഹരിത കര്‍മസേന ജില്ലതല സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.