കൽപറ്റ: കളിപ്പാട്ടങ്ങളും കളിചിരികളുമായി കലക്ടറേറ്റിൽ 'പിച്ചാ പിച്ചാ' ശിശുപരിപാലന കേന്ദ്രം ഉണര്‍ന്നു. സംസ്ഥാനത്തെ പുതുതായി തുടങ്ങിയ 25 ശിശുപരിപാലനകേന്ദ്രങ്ങളില്‍ ഒന്നാണ് വയാനാട്ടിലും തുടങ്ങിയത്. ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആറു മാസം മുതല്‍ ആറ് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും പരിചരണവും സുരക്ഷിതത്വവും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍, നിരീക്ഷണ പഠന സാമഗ്രികള്‍, പാട്ടുപെട്ടി, ഉറങ്ങാന്‍ തൊട്ടിലുകളും ബേബി കട്ടിലുകളും, കുഞ്ഞുനാളിലെ ശുചിത്വ ബോധം വളര്‍ത്തുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനുമായി ടോയ്ബിന്നുകള്‍, ബേബി സൗഹൃദ ഫര്‍ണിച്ചറുകള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലസൗകര്യങ്ങള്‍ എല്ലാം ഈ കേന്ദ്രത്തിലുണ്ട്. വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ല ശിശുക്ഷേമ സമിതിയാണ് ശിശുപരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. രണ്ട് പരിപാലകരാണ് കേന്ദ്രത്തിലുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി'യുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനിലും കേന്ദ്രം ഒരുക്കിയത്. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ശിശുപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് ഓഫിസര്‍ ടി. ഹഫ്‌സത്ത്, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ ടി.യു. സ്മിത, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ല ശിശുക്ഷേമ സമിതി ട്രഷറര്‍ ഷംസുദ്ദീന്‍, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സത്യന്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു. നാടന്‍പ്പാട്ട് ശിൽപശാല തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും എസ്.പി.സി യൂനിറ്റും നാടന്‍പാട്ട് പരിശീലനകളരി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് എം. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ കുനിയില്‍ സ്വാഗതവും എം.കെ. ലേഖ നന്ദിയും പറഞ്ഞു. കെ.വി. രാജേന്ദ്രന്‍, ബിന്ദു വര്‍ഗീസ്, കെ.ഡി. ചാക്കോ, പി.എം. മുനീര്‍, സ്റ്റാഫ് സെക്രട്ടറി ഷാജുജോണ്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് സെമിനാർ മാനന്തവാടി: സംരംഭകള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പ് അവസരങ്ങള്‍ ഒരുക്കുന്നു. വ്യവസായ സേവന സംരംഭങ്ങള്‍, പശുഫാം, മുട്ടക്കോഴി ഫാം, ടാക്‌സി വാഹനങ്ങള്‍, കച്ചവടം തുടങ്ങി വിവിധ പദ്ധതികള്‍ തുടങ്ങുന്നവര്‍ക്കാണ് മുന്‍ഗണന. 16ന് രാവിലെ പത്തിന് മില്‍ക്ക് സൊസൈറ്റി ഹാളില്‍ എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9447111677, 9496001655, 9447340506 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം കല്‍പറ്റ: സെപ്റ്റംബർ 15, 16, 17 തീയതികളില്‍ കല്‍പറ്റയില്‍ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളന സ്വാഗത സംഘം ഓഫിസ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, ജില്ല അസി. സെക്രട്ടറിമാരായ സി. എസ്. സ്റ്റാന്‍ലി, ഇ. ജെ. ബാബു, ടി. മണി, വി. യൂസഫ്, മഹിത മൂര്‍ത്തി, വി. ദിനേശ് കുമാര്‍, സി.പി. റിയാസ് എന്നിവർ സംസാരിച്ചു. SATWDL5 സി.പി.ഐ ജില്ല സമ്മേളന സ്വാഗത സംഘം ഓഫിസ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു പാചകപ്പുര ഉദ്ഘാടനം വെങ്ങപ്പള്ളി: ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-കേരള സര്‍ക്കാറുകളുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച് വെങ്ങപ്പള്ളി ആര്‍.സി.എല്‍.പി സ്‌കൂളില്‍ നിർമിച്ച പാചകപ്പുര കം സ്‌റ്റോറിന്റെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഷംന റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് കെ.എ. റഹ്മാന്‍, പദ്ധതി കണ്‍വീനര്‍ സി. ലതീഷ്, പ്രധാനാധ്യാപിക പി.ജെ. ജാസി, ജെ.എസ്. ചിത്ര, സിജി ഡിക്കോസ്റ്റ, ഫെബിന ഫാത്തിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.