നിലവിലുള്ള കുടിവെള്ളപദ്ധതിക്ക് വീണ്ടും ഫണ്ട്

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപടിയിൽ വിവാദം മാനന്തവാടി: അറ്റകുറ്റ പ്രവൃത്തികൾ നടത്തി പുനരാരംഭിക്കേണ്ട കുടിവെള്ള പദ്ധതിയെ പുതിയ പദ്ധതിയാക്കി മാറ്റി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ വിചിത്ര നടപടി. എടവക ഗ്രാമപഞ്ചായത്തിലെ വാളേരി-പാലിയാണകുന്ന് കുടിവെള്ളപദ്ധതിക്കാണ് തുക അനുവദിച്ചത്. വാളേരിയിൽ 10 വർഷം മുമ്പാണ് പാലിയാണകുന്ന് കുടിവെള്ളപദ്ധതി ആരംഭിച്ചത്. ജില്ല പഞ്ചായത്ത് അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച് കിണർ, 10,000 ലിറ്റർ ടാങ്ക്, പമ്പ് ഹൗസ്, മോട്ടോർ, പൈപ്പുകൾ, വൈദ്യുതീകരണം എന്നിവ പൂർത്തീകരിച്ചാണ് മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടേത് ഉൾപ്പെടെയുള്ള വൈദ്യുതി കുടിശ്ശിക കാരണം പദ്ധതി നിലക്കുകയായിരുന്നു. ജലനിധി പദ്ധതിയും പ്രദേശത്ത് ആരംഭിച്ചതോടെ പാലിയാണകുന്ന് പദ്ധതി വിസ്മൃതിയിലായി. എന്നാൽ, ഇതേ പദ്ധതിക്കാണ് 10 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരിക്കുന്നത്. ചുരുക്കം ചില പൈപ്പുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ. എന്നാൽ പഴയ പൈപ്പുകൾ മുഴുവൻ എടുത്തുകളഞ്ഞ് പുതിയത് ഇടുകയും കേടുപാടുകൾ സംഭവിക്കാത്ത ടാങ്കുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്ത് എവിടെയും ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെങ്കിലും 8,28,435 രൂപ ഇതുവരെയായി ചെലവാക്കിയതായാണ് പദ്ധതിയുടെ ഗുണഭോക്താവും കിണറിന് സ്ഥലം വിട്ടുനൽകുകയും ചെയ്ത പ്രമോദിന് ലഭിച്ച വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നത്. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് ഗുണഭോക്താക്കളുടെ ആരോപണം. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് പോലും ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾ മാത്രം നടത്തേണ്ട പദ്ധതിക്ക് ലക്ഷങ്ങൾ അനുവദിച്ച് അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്. അതേസമയം, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ​​​േബ്ലാക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം കെ.വി. വിജോൾ പറഞ്ഞു. മുമ്പ് നിലച്ചു പോയ പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പുനരാരംഭിച്ചത്. മാറ്റിയിട്ട ടാങ്കുകൾക്ക് കേടുപാടുകളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മറ്റ് കുടിവെള്ളപദ്ധതിക്ക് ഉപയോഗപ്പെടുത്തും. ഓണത്തിന് മുമ്പ് ഗുണഭോക്താക്കൾക്ക് കണക്ഷനുകൾ നൽകുമെന്നും വി ജോൾ അറിയിച്ചു. SUNWDL5 കുടിവെള്ള പദ്ധതിയിൽ നിന്ന് ഉപയോഗ യോഗ്യമായ ടാങ്കുകൾ എടുത്തുമാറ്റിയ നിലയിൽ INNER BOX കോൺഗ്രസ് പ്രതിഷേധ ധർണ ഇന്ന് മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് വാളേരി-പാലിയണ കുന്ന് കുടിവെള്ള പദ്ധതി ക്രമക്കേടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ആഗസ്റ്റ് എട്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 വർഷം മുമ്പ്​ ജില്ല പഞ്ചായത്ത് എട്ട്ലക്ഷം രൂപയിലധികം മുടക്കി പൂർത്തിയാക്കിയ കുടിവെള്ളപദ്ധതിക്ക് 2021-22 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ വീണ്ടും വകയിരുത്തി. ഭൂരിഭാഗം പ്രവൃത്തികളും നടത്താതെ എട്ട് ലക്ഷം രൂപ കരാറുകാരന് നൽകിയതായി വിവരാകാശ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ധർണ നടത്താൻ തീരുമാനിച്ചതെന്ന് ജോർജ് പടകൂട്ടിൽ, തോട്ടത്തിൽ വിനോദ്, ഉഷ വിജയൻ, ഇബ്രാഹിം മുതുവോടൻ എന്നിവർ പറഞ്ഞു. തണലേകണം; രോഗച്ചുഴിയിൽ ദുരിതത്തിലായ സുനിലിന്​ ATTN GULF MUST ALSO കൽപറ്റ: കോവിഡ് ബാധിച്ച് പിതാവ് മരിച്ചു. മൂന്നു മാസമായ കുഞ്ഞിനാവട്ടെ ജന്മനാ ഹൃദയവാല്‍വിന് തകരാറും. മാതാവും രോഗി. ഭാര്യ, കുട്ടി, മാതാവ് എന്നിവരുള്‍പ്പെട്ട കുടുംബത്തിന് തണലേകേണ്ട സുനിലിനാകട്ടെ രക്താർബുദവും. പരീക്ഷണച്ചുഴിയിലാണ് മീനങ്ങാടി കൃഷ്ണഗിരി മേപ്പേരിക്കുന്നില്‍ താമസിക്കുന്ന കരാപ്പിള്ളില്‍ സുനില്‍ (31). കൃഷ്ണഗിരിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ശശി ഫെബ്രുവരി 22നാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് സുനിലും അസുഖ ബാധിതനായത്. തുടര്‍ ചികിത്സയിലാണ് രക്താർബുദമാണ് സുനിലിനെ ബാധിച്ചതെന്ന് അറിയുന്നത്. അയല്‍വാസികളും കൂട്ടുകാരും ഉള്‍പ്പെടുന്ന സുമനസ്സുകളുടെ സഹായത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണിപ്പോള്‍ ചികിത്സ നടക്കുന്നത്. തുടര്‍ ചികിത്സക്ക് ഭീമമായ തുക വേണം. ഈ അവസ്ഥ കണ്ടറിഞ്ഞാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, വാര്‍ഡ് മെംബര്‍ ഉഷ രാജേന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചത്. എസ്.ബി.ഐ മീനങ്ങാടി ശാഖയില്‍ സുനിൽ ചികിത്സ സഹായനിധി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 41153707644 ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എന്‍.0070725. ഫോൺ: 9446163135 (ചികിത്സ സമിതി ചെയർമാൻ), 8157832279 (വൈസ് ചെയർമാൻ) SUNWDL2 കരാപ്പിള്ളില്‍ സുനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.