ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ നോർത്ത് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, മുതുമല കടുവ സങ്കേതം ഉൾപ്പെട്ട വനം വകുപ്പ് അധികൃതരുടെ അവലോകനയോഗം നടന്നു. വനം മന്ത്രി കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. അനധികൃതമായി സ്ഥാപിക്കുന്ന വൈദ്യുതി, സോളാർ വേലി കണ്ടെത്താൻ വനപാലകർ രഹസ്യ നിരീക്ഷണം നടത്തണം. കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കണം. മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്, ഡെപ്യൂട്ടി ഡയറക്ടർമാരായ വിദ്യ, അരുൺ എന്നിവർ പങ്കെടുത്തു. ടി ട്വന്റി കടുവയെ ജീവനോടെ പിടികൂടാൻ സഹായിച്ച ആൻറി പോച്ചിംഗ് വാച്ചർമാരായ ബൊമ്മൻ, മാധൻ, മീങ്കാലൻ എന്നിവരെ അനുമോദിച്ചു. GDR AWARD :ടി ട്വന്റി കടുവയെ ജീവനോടെ പിടികൂടാൻ സഹായിച്ച ആന്റി പോച്ചിങ് വാച്ചർമാരായ ബൊമ്മൻ, മാധൻ, മീങ്കാലൻ എന്നിവരെ വനംമന്ത്രി കെ. രാമചന്ദ്രൻ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.