മോഴയാനയുടെ വരവ്; ജനങ്ങൾ ഭീതിയിൽ

ഗൂഡല്ലൂർ: പകൽ നേരങ്ങളിലും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലായിലാഴ്ത്തുന്നു. അതിരാവിലെ വിദ്യാലയത്തിലേക്കും ജോലിക്കും പോകുന്നവർ ജീവൻ പണയപ്പെടുത്തി യാത്രചെയ്യേണ്ട അവസ്ഥയിലാണ്. കല്ലുങ്കര ഭാഗത്തു മോഴയാന എത്തിയത് രാവിലെ 7 മണിക്കാണ്. ഒരു കാറും ആന നശിപ്പിച്ചു. സുരക്ഷ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട് പ്രദേശവാസികൾ വനപാലകരെ തടഞ്ഞു പ്രതിഷേധമറിയിക്കുകയുണ്ടായി. ആനകളെ ഉടൻ ഓടിച്ചു വിടുന്നമെന്നതല്ലാതെ ആനകളുടെ വരവ് സ്ഥിരമായി തടഞ്ഞു നിർത്താനുള്ള പ്രതിരോധ മാർഗങ്ങൾ ഒന്നും വനപാലകർ സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. GDR CAR:കല്ലങ്കര ഭാഗത്ത് മഴയാണ് നാസമാക്കിയ കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.