ഗൂഡല്ലൂരിലെ ബഫർസോൺ മേഖലകളുടെ വിജ്ഞാപനമിറങ്ങി

ഗൂഡല്ലൂർ: ഗൂഡല്ലൂർ മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി ലോല മേഖലകളുടെ വിജ്ഞാപനമിറങ്ങിയതോടെ മേഖലയിൽ ആശങ്ക പടർന്നു. ഗൂഡല്ലൂർ- പന്തല്ലൂർ- മസിനഗുഡി- ഊട്ടി താലൂക്കിലെ മസനഗുഡി ഉൾപ്പെടെയുള്ള വിവിധ ഗ്രാമീണ മേഖലയെ ബാധിക്കുന്നതാണ് വിജ്ഞാപനത്തിലെ സ്ഥലവിവരങ്ങൾ. ഇതോടെ ജനങ്ങൾ ആശങ്കയിലായി. ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുതുമല കടുവാ സങ്കേത പരിധിക്ക് സമീപമുള്ള ശ്രീമധുര, മസിനഗുഡി, ഷോളൂർ പഞ്ചായത്തിലെ ഗ്രാമീണ മേഖലകളാണ്. ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ പന്തല്ലൂർ താലൂക്ക്, മുന്നാട് വില്ലേജ് രണ്ടിലെ പാട്ടവയൽ, ചെമ്പകപാളി, ചെറുകുന്ന്, പാലാപള്ളിയുടെ ഒരു ഭാഗം, നെല്ലിയാളം വില്ലേജ് രണ്ടിലെ ബിദർക്കാട്, പാലാ പള്ളിയുടെ ഒരു ഭാഗം, മുതിരകൊല്ലി, വിലങ്ങൂർ, ഗൂഡല്ലൂർ താലൂക്കിലെ ചെറുമുള്ളി വില്ലേജ് രണ്ടിലെ മച്ചികൊല്ലി, ഉണ്ടവയൽ, ചെറുമുള്ളി വില്ലേജ് ഒന്നിലെ ബോസ്പറയുടെ ഒരു ഭാഗം, ഗൂഡല്ലൂർ റവന്യൂ വില്ലേജിലെ കില്ലൂർ, കുറുമ്പർപേട്ട, മേഫിൽഡിലെ ഒരു ഭാഗം, അവുണ്ടേൽ ടീ എസ്റ്റേറ്റ്, ശ്രീമധുര ഗ്രാമപഞ്ചായത്തിലെ പാറംകൊല്ലി, മേലമ്പലം, മൺവയൽ, അച്ഛൻകൊല്ലി, കളിക്കുന്ന്, ദേവസംവയൽ, ഓടകൊല്ലി, കുങ്കൂർമൂല, കുനിൽ, തുറപ്പള്ളി, അമ്പ്ര എന്നിവയും ഊട്ടി താലൂക്കിലെ മസിനഗുഡി വില്ലേജിലെ നൂക്ക് എസ്റ്റേറ്റ്, ലൈവ് വുഡ് എസ്റ്റേറ്റ്, സിങ്കാര, മസിനഗുഡി, ചെമ്മനത്തം, ഭൂതനത്തം, മോയാർ, വാഴത്തോട്ടം, മാവനഹള്ളി, ചന്തപ്പട്ടി, ഒസൂർ, ഗ്ലൻറ്റേൽ എസ്റ്റേറ്റ്, ബൊക്കാപുരം, ബസ്വരി കോഫി എസ്റ്റേറ്റ്, ആനക്കട്ടി, ശിരിയൂർ, ശൊക്കനല്ലി ഉൾപ്പെടെയുള്ള ജനവാസ ഗ്രാമീണ മേഖലകളെയാണ് ഉത്തരവ് ബാധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.