വിദ്യാർഥികൾക്ക് പോഷകാഹാര ബോധവത്ക്കരണം

ഗൂഡല്ലൂർ: നെലാക്കോട്ട ഗവ. ഹൈസ്കൂളിൽ പോഷകാഹാര ബോധവത്കരണ പരിപാടി നടന്നു. ഗൂഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി, ടി.വി.എസ് ശ്രീനിവാസ സർവീസസ് ഫൗണ്ടേഷന്റെയും സ്കൂൾ സിറ്റിസൺസ് കൺസ്യൂമർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന പോഷകാഹാര ബോധവൽക്കരണ പരിപാടിക്ക് സ്കൂൾ പ്രധാനധ്യാപകൻ അമൽരാജ് നേതൃത്വം നൽകി. നെലക്കോട്ട ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഡോ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഏകം ഫൗണ്ടേഷൻ ജില്ല കോഓർഡിനേറ്റർ രവീന്ദ്രൻ, കൺസ്യൂമർ പ്രൊട്ടക്ഷൻ സെന്റർ അഡ്മിനിസ്‌ട്രേറ്റർ ജീവ, സെന്റർ സെക്രട്ടറി ശിവസുബ്രഹ്മണ്യം, ടി.വി.എസ് ശ്രീനിവാസ ഫൗണ്ടേഷൻ ഫീൽഡ് ഓഫീസർ ദൈവലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. GDR STUDENTS: നെലാക്കോട്ട സ്കൂളിൽ പോഷകാഹാരത്തെക്കുറിച്ച് നടന്ന ബോധവത്ക്കരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.