മാലിന്യ സംസ്കരണം; ബോധവത്ക്കരണം നടത്തി

ഗൂഡല്ലൂർ: പ്ലാസ്റ്റിക് ക്യാരിബാഗ് ഉൾപ്പെടെയുള്ളവയുടെ നിർമാർജനത്തെ കുറിച്ചും മാലിന്യ സംസ്കരണത്തെ കുറിച്ചും ഗൂഡല്ലൂർ നഗരസഭ ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. എൻറെ കുപ്പ എൻറെ ഉത്തരവാദം എന്ന പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി മാലിന്യം തരംതിരിച്ച് നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ചാണ് ബോധവൽക്കരണം നടത്തിയത്. പരിപാടിയിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പരിമള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശിവരാജ്, സാനിറ്ററി ഇൻസ്പെക്ടർ ശരവണൻ, കൗൺസിലർമാരായ ഷക്കീല, കൗശല്യ, ശകുന്തള ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR BAG: പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം തുണി സഞ്ചി പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഡല്ലൂർ നഗരസഭ ഭരണസമിതി പ്രചാരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.