ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കുങ്കി ആനകളെ മേഖലയിൽ എത്തിച്ചതായി ഗൂഡല്ലൂർ ഡി.എഫ്.ഒ കൊമ്മു ഓംകർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരുസ്ത്രീയടക്കം രണ്ടുപേരെ ഇടവിട്ട ദിവസങ്ങളിൽ കൊലപ്പെടുത്തിയതോടെയാണ് മേഖലയിൽ കാട്ടാനകളെ പ്രതിരോധിക്കാനുള്ള നടപടി ശക്തമാക്കിയത്. മുതുമല ക്യാമ്പിൽനിന്ന് അഞ്ച് താപ്പാനകളെകൂടി തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്. ആനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നൽകാൻ മൊബൈൽ വാട്സ്ആപ് ഗ്രൂപ്പുകൾ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് വിവരം അറിയിക്കാനുള്ള മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. വന നിരീക്ഷണത്തിന് ഡ്രോൺ കാമറയുടെ സംവിധാനവും ഒരുക്കി. വനപാലകരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചതായി അദ്ദേഹം അറിയിച്ചു. ഓവാലി കേരള അതിർത്തിയോടും മുതുമല കടുവ സങ്കേതത്തോടും ബന്ധിപ്പിക്കുന്ന വന മേഖലയാണിത്. ആനകളുടെ സഞ്ചാരപദം കൂടുതലുള്ള മേഖലയായി കണക്കാക്കുന്നതിനാൽ ആനവരവ് തടയാൻ പരിമിതികളുണ്ടെന്നും ഓംകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.