കെ.സി. സദാനന്ദന് അധികചുമതല

മാനന്തവാടി: തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറായ കെ.സി. സദാനന്ദന് മറ്റ് മൂന്ന് ക്ഷേത്രങ്ങളുടെ കൂടി അധിക ചുമതല നൽകി. കോട്ടയിൽ ഭഗവതി ക്ഷേത്രം, തൃക്കൈപ്പറ്റ ശിവക്ഷേത്രം, പുളിയാംപറ്റ ക്ഷേത്രം എന്നിവയുടെ എക്സിക്യൂട്ടീവ് ഓഫിസർ ആയാണ് അധിക ചുമതല നൽകിയത്. മാനേജിങ് ട്രസ്റ്റി എം.കെ. വിജയപത്മന്‍റെയും മുൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. പി. ചാത്തുകുട്ടിയുടെയും സാന്നിധ്യത്തിൽ സദാനന്ദൻ ചുമതലയേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.