ചക്ക മഹോത്സവം തുടങ്ങി

മാനന്തവാടി: ആർ.കെ.ഐ.ഇ.ഡി.പി മാനന്തവാടി ബ്ലോക്​, സാധിക, എം.ഇ.സി ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സി.ഡി.എസിന്റെ സഹകരണത്തോടെ നടത്തുന്ന ചക്ക മഹോത്സവം നഗരസഭ കുടുംബശ്രീ ബസാർ ഹാളിൽ തുടങ്ങി. ചെയർപേഴ്സൻ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഡോളി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ പി.വി.എസ്. മൂസ മുഖ്യപ്രഭാഷ നടത്തി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വിപിൻ വേണുഗോപാൽ ചക്ക ഉൽപന്നങ്ങളുടെ ആദ്യ വിൽപന നടത്തി. ഒ.എ. ശാരിക, മാർഗരറ്റ് തോമസ്, പി.വി. ജോർജ്​, സീമന്തിനി സുരേഷ്, ഗിരിജ പുരുഷോത്തമൻ, ഗീത ശശി, ശരണ്യ വി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.