കൂട്ടാലിട: ഉണങ്ങിയ മരം ഭീഷണിയായതോടെ രണ്ടാം വാർഡിലെ നരയംകുളം തണ്ടപ്പുറത്തുമ്മൽ കോളനിയിൽ പ്രവർത്തിക്കുന്ന അംഗൻവാടി അടച്ചു. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസറുടെ നിർദേശപ്രകാരമാണ് ശനിയാഴ്ച മുതൽ അംഗൻവാടി അടച്ചത്. അംഗൻവാടിക്ക് സമീപം സർക്കാർ സ്ഥലത്താണ് ഉണങ്ങിയ പ്ലാവ് ഉള്ളത്. ഇത് ഏതുസമയവും വീഴാവുന്ന അവസ്ഥയിലാണ്. കൂടാതെ അംഗൻവാടി കെട്ടിടത്തിന് ഭീഷണിയായി മറ്റ് മരങ്ങളുമുണ്ട്. ഉണങ്ങിയ മരം മുറിക്കണമെന്നാവശ്യപ്പെട്ട് അംഗൻവാടി വർക്കർ ഗീത കോട്ടൂർ ഗ്രാമപഞ്ചായത്തിന് പരാതി നൽകിയിരുന്നു. 16 കുട്ടികളാണ് നിലവിൽ അംഗൻവാടിയിൽ ഉള്ളത്. സർക്കാർ ഭൂമിയിലെ മരമായതുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മുറിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മരം ലേലത്തിനു വെച്ചെങ്കിലും പഞ്ചായത്ത് നിശ്ചയിച്ച 10,000 രൂപക്ക് മരം വാങ്ങാൻ ആരും എത്തിയില്ല. ഇനി തുക കുറച്ച് ലേലത്തിനു വെക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. Photo: തണ്ടപ്പുറത്തുമ്മൽ അംഗൻവാടിക്ക് സമീപമുള്ള ഉണങ്ങിയ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.