മാനന്തവാടി: തൃശ്ശിലേരിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാനഞ്ചേരി കോളനിയിലെ വിജയനെയാണ് (46) തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ കുനിയിൽകുന്ന് പ്രമോദിന്‍റെ ഗർഭിണിയായ പശുവിനെയും കിടാവിനെയുമാണ് ചൊവ്വാഴ്ച രാത്രി വിജയൻ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. പ്രമോദുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യലഹരിയിലാണ് താൻ പശുക്കളെ ആക്രമിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മൃഗത്തെ വെട്ടിപ്പരിക്കേൽപിച്ചതിന് ഐ.പി.സി നിയമ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരതക്കുള്ള നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. WEDWDL14 വിജയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.