മാനന്തവാടി: നല്ലൂർനാട് ഡോ. അംബേദ്കർ റസിഡൻഷ്യൽ സ്കൂൾ പൂർവ വിദ്യാർഥി, അധ്യാപക കൂട്ടായ്മ ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ ചാർലി ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1996 എസ്.എസ്.എൽ.സി ബാച്ച് മുതൽ 2021 എസ്.എസ്.എൽ.സി ബാച്ച് വരെയുള്ള കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള പൂർവ വിദ്യാർഥികളും അധ്യാപകരും വർഷങ്ങൾക്ക് ശേഷം വിദ്യാലയ അങ്കണത്തിൽ ഒത്തുചേരും. രാവിലെ ഒമ്പതിന് സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.