മാനന്തവാടി: കേരള ചിക്കൻ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് മുഖേന നടപ്പാക്കുന്ന, 51 കോടി രൂപയുടെ വായ്പ പദ്ധതിയുടെ ഭാഗമായി മാനന്തവാടി ക്ഷീര സംഘം ഹാളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ സുരേഷ് താളൂർ അധ്യക്ഷത വഹിച്ചു. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പൗൾട്രി ഫാം നിലവിലുള്ളവർക്ക് മുൻഗണന നൽകി 1000 മുതൽ 5000 വരെയുള്ള ബ്രോയിലർ കോഴികളുടെ 2000 ഫാമുകൾ ആരംഭിക്കുന്നതിന് കേരള ബാങ്ക് മുഖേന വായ്പ നൽകും. ഇങ്ങനെ വളർത്തുന്ന കോഴിയെ ബ്രഹ്മഗിരി സൊസൈറ്റി തിരിച്ചെടുത്ത് കർഷകർക്ക് കിലോയ്ക്ക് 11 രൂപ വരെ വളർത്തുകൂലി ഉറപ്പുവരുത്തും. ഈ നിശ്ചിത തുകയിൽനിന്ന് പലിശയിലേക്കും വായ്പ തുകയിലേക്കും അഞ്ചു വർഷംകൊണ്ട് കർഷകർക്ക് തിരിച്ചടക്കാം. സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഫാം ഇല്ലാത്തവർക്ക് ഫാം ഷെഡുകൾ നിർമിച്ചു നൽകണമെന്ന് ശിൽപശാല പ്രമേയം ആവശ്യപ്പെട്ടു. പരിപാടിയിൽ കേരള ചിക്കൻ വായ്പ പദ്ധതി എന്ന വിഷയത്തിൽ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി അസി. മാനേജർ ഡോ. ഫിദലും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജേഷും ക്ലാസെടുത്തു. മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി. ബിജു, മാത്യുസ് നൂറനാൽ, സി.എം. അനിൽകുമാർ, ടി.ബി. സുരേഷ്, രാഹുൽ ജോസ് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.