Posted On
date_range Updated On
date_range പടക്കം പൊട്ടി യുവാവിെൻറ കൈകൾ തകർന്നു
തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിൽവച്ച് പൊട്ടിച്ച യുവാവിെൻറ കൈകൾ തകർന്നു.
പോത്തൻകോട് സ്റ്റേഷൻ പരിധിക്ക് അയിരൂപ്പാറ സ്വദേശി ശബരി എന്ന സ്റ്റീഫനാണ് (30) അപകടത്തിൽപെട്ടത്. തിരുവോണ ദിവസം രാത്രി എട്ടരയോടെ കേശവദാസപുരം മോസ്ക് ലെയ്നിലായിരുന്നു സംഭവം.
ഇരുകൈകളും തകർന്ന ഇയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.