വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങള്‍
Posted On
date_range Updated On
date_range ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ കസേരകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ
വെഞ്ഞാറമൂട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കസേരകള്‍ പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാർക്ക് ദുരിതമാവുന്നു. വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് കസേരകൾ തകർന്ന നിലയിലുള്ളത്. 2011ല്‍ ആണ് മുകളില്‍ ഓഫീസ് റൂമുകളും താഴെ കാത്തിരിപ്പ് കേന്ദ്രവുമായി കെട്ടിടം നിര്‍മിച്ചത്. പ്ലാസ്റ്റിക് ഇരിപ്പിടങ്ങൾ കാലപ്പഴക്കംമൂലം പൊട്ടിപ്പൊളിയുകയായിരുന്നു. യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാൻഡിൽ തകർന്ന ഇരിപ്പിടങ്ങൾ മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറാകാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.