വെഞ്ഞാറമൂട് മൃഗാശുപത്രിക്ക് സമീപം സാജ​െൻറ വീട്ടില്‍ കടന്ന മോഷ്​ടാക്കള്‍ അലമാരയിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍

വെഞ്ഞാറമൂട്ടില്‍ വീണ്ടും മോഷണം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ഇടവേളയ്ക്കുശേഷം മോഷണം. ആളില്ലാത്ത വീട് കുത്തിത്തുറന്ന്​ സ്വര്‍ണവും വര്‍ക്​ഷോപ്പില്‍ നിന്ന്​ വിലകൂടിയ ബാറ്ററികളും കവര്‍ന്നു. മൃഗാശുപത്രിക്ക് സമീപം മൈലയ്ക്കല്‍ സാജന്‍ മന്‍സിലില്‍ സാജ​െൻറ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു. ആളില്ലാതിരുന്ന വീടി​െൻറ ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന കുന്താലി ഉപയോഗിച്ച് വീടി​െൻറ വാതില്‍ തകര്‍ത്താണ് മോഷ്​ടാവ് വീടിനുള്ളില്‍ കടന്നത്.

അലമാരകളും മറ്റും തുറന്ന്​ തുണികളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നതെന്ന്​ പരാതിയില്‍ പറയുന്നു.

എം.സി റോഡില്‍ ​െപാലീസ് സ്​റ്റേഷനുസമീപം സേവ് യു ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന്​ വിലകൂടിയ ബാറ്ററികളും മറ്റു സാധനങ്ങളും മോഷണം പോയി. വെഞ്ഞാറമൂട് ​െപാലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Tags:    
News Summary - again theft in venjarammoode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.