സുനിജിത്ത് (32), വേലായുധന്‍ (71)
Posted On
date_range Updated On
date_range സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ 1.39 കോടി രൂപ വാങ്ങി മുങ്ങിയ യുവാവും പിതാവും അറസ്റ്റില്‍
വെള്ളറട (തിരുവനന്തപുരം): സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ പണം വാങ്ങി മുങ്ങിയ യുവാവും പിതാവും അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി സുനിജിത്ത് (32) പിതാവ് വേലായുധന്‍ (71) എന്നിവരാണ് പിടിയിലായത്.
സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ നിരവധി പേരില്‍നിന്ന് 1.39 കോടി രൂപയാണ് തട്ടിയെടുത്തത്. പണം വാങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. കാരക്കോണം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍കുമാര്‍, എസ്.സി.പി.ഒ സനല്‍ എസ്. കുമാര്‍, ദീപു എസ്. കുമാര്‍, സി.പി.ഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.