Posted On
date_range Updated On
date_range വയോധികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയില്‍
വെള്ളറട: വയോധികയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. സഹോദരങ്ങളുമായ ഡേവിഡ് ലിറ്റി(41), ജോസ്(44) എന്നിവരാണ് പിടിയിലായത്. നച്ചമൂട് പാറവിളമേക്കെ പുത്തന്‍ വീട്ടില്‍ മേരി(60) യെയാണ് ഇരുവരും ചേർന്ന് മർദിച്ചത്. ഇവര്‍ വെള്ളറട ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. മേരിയുടെ കൊച്ചുമകൻ രഞ്ജിത്തിനെ അന്വേഷിച്ചാണ് അക്രമിസംഘം എത്തിയത്.
ഏപ്രിലിൽ ലിറ്റിയും ജോസും ചേർന്ന് രഞ്ജിത്തിനെ മർദിച്ചിരുന്നു. സംഭവത്തിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞമാസം 29 നാണ് ഇരുവരും വീട്ടിലെത്തി വയോധികയെ ക്രൂരമായി മര്‍ദിച്ചത്. മേരിയുടെ പരാതിയിൽ വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡേവിഡ് ലിറ്റിയും ജോസും പിടിയിലായത്. ഇവർ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ് അക്രമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.