representational image
Posted On
date_range Updated On
date_range കോവിഡ് സെൻററിെൻറ ഒന്നാംനിലയില്‍നിന്ന് യുവാവ് താഴേക്ക് ചാടി; അേന്വഷണം തുടങ്ങി
വെള്ളറട: കോവിഡ് ബാധിച്ച് ചികിത്സക്ക് എത്തിച്ച യുവാവ് ആശുപത്രിയുടെ ഒന്നാംനിലയില്‍നിന്ന് താഴേക്ക് ചാടി. നെയ്യാറ്റിന്‍കര മണലിവിള കിഴക്കെ തട്ടുവിളവീട്ടില്‍ ശരത് (31) ആണ് ചാടിയത്.
ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു വെള്ളറടയിലെ ദേവി നഴ്‌സിങ് കോളജിലെ കോവിഡ് സെൻററില്‍ ചികിത്സക്കായി എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആശുപത്രി വാര്‍ഡിെൻറ ഒന്നാംനിലയില്‍നിന്ന് കാര്‍ ഷെഡിലേക്കും അവിടെ നിന്ന് താഴേക്കും ചാടുകയായിരുന്നു.
തുടര്‍ന്ന് കാലിന് പരിക്കേറ്റ ഇയാളെ പൊലീസിെൻറ സഹായത്തോടെ ബന്ധുക്കളെ അറിയിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമമായിരുന്നുവെന്നാണ് നിഗമനം. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.