ജസ്റ്റിൻ
Posted On
date_range Updated On
date_range വിദ്യാർഥികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വെള്ളറട: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കായികാധ്യാപകന് അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാ. ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2019 മുതല്‍ 2021 കാലയളവിൽ കുട്ടികളെ പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് ലൈന്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാര്‍ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇപ്പൊള്‍ മറ്റൊരു സ്ഥാപനത്തിലാണ് ഇയാള്‍ ജോലി നോക്കി വന്നിരുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.