പാല്‍ക്കുളങ്ങര കുഴിവിള വീട്ടില്‍ സരസ്വതിയുടെ വീട് തകര്‍ന്ന നിലയില്‍
Posted On
date_range Updated On
date_range മഴയില്‍ വീടിന്‍റെ ചുമർ ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്
വെള്ളറട: കനത്ത മഴയില്‍ വീടിന്‍റെ ചുമർ ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ കുഴിവിള വീട്ടില്‍ സരസ്വതി (67) ക്കാണ് പരിക്കേറ്റത്. ഒരു കണ്ണിന് കാഴ്ചശക്തിയില്ലാത്ത സരസ്വതി അവിവാഹിതയാണ്.
രാവിലെ അടുക്കള ഭാഗത്ത് നില്‍ക്കുബോള്‍ വീടിന്‍റെ ചുമരു ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. കഴുത്തിനും നടുവിനും ഗുരുതര പരിക്കേറ്റ വീട്ടമ്മക്ക് അടിയന്തരമായി ചികിത്സ സഹായം അനുവദിക്കണമെന്ന് പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.