മര്‍ദനമേറ്റ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്യാമ
Posted On
date_range Updated On
date_range ഗർഭിണിയായ യുവതിക്ക് സ്ത്രീധനത്തിെൻറ പേരില്‍ മർദനം
വെള്ളറട: ഗര്‍ഭിണിയായ യുവതിക്ക് സ്ത്രീധനത്തിെൻറ പേരില്‍ മര്‍ദനമേറ്റു. വാഴിച്ചല്‍ പ്രതീഷ് ഭവനില്‍ പ്രതീഷിെൻറ ഭാര്യ ശ്യാമ(25)ക്കാണ് മർദനമേറ്റത്. ശ്യാമയെ മർദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭർത്താവിനെയും ഭർതൃപിതാവ് ചന്ദ്രനെയും മർദിച്ചു.
സ്ത്രീധനം കുറഞ്ഞതിെൻറ പേരില്‍ ഭർതൃമാതാവ്, അവരുടെ സഹോദരി, മകൻ എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദനമുണ്ടായതെന്ന് ആര്യന്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശ്യാമയെ ആദ്യം വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.