മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ പൊലീസ് പിടികൂടി

വെള്ളറട: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം മലപ്പുറത്തു നിന്നും പൊലീസ് പിടികൂടി. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. തുടർന്ന് ഇവരുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു.

വെള്ളറട എസ്.എച്ച്.ഒ എം.ആര്‍ മൃദുല്‍ കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Tags:    
News Summary - Police nab eloped lovers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.