Posted On
date_range Updated On
date_range കഞ്ചാവ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി
വെള്ളറട: കഞ്ചാവ് വില്‍പ്പന, മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ ആര്യന്‍കോട് പൊലീസ് പിടികൂടി.കിഴാറൂര്‍ ഇടവാല്‍ ഒറ്റശേഖരമംഗലം മുളമൂട് വിളാകം വീട്ടില്‍ നന്ദു(18) ആണ് പിടിയിലായത്.
മൂന്ന് മാസം മുമ്പ് ആര്യന്‍കോട് പൊലീസ് മുള്ളന്‍കുഴി ഭാഗത്ത് നിന്ന് പിടികൂടിയ കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളിയാണ് നന്ദു.
കഴിഞ്ഞ മാസം 19 ാം തിയതി കീഴാറൂര്‍ ഇടവാച്ചല്‍ ഇഴവിക്കോണം ഭാസ്‌കരന്റ വീട്ടില്‍ നിന്നും എട്ട് പവൻ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസ്സിലും പ്രതിയാണ് ഇയാൾ. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.