അമ്പൂരിയില്‍ അത്യാധുനിക വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ല്‍ അ​ത്യാ​ധു​നി​ക വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം വെ​ള്ള​റ​ട പൊ​ലീ​സ് ക​ണ്ടെ​ത്തി. വെ​ള്ള​റ​ട എ​സ്.​എ​ച്ച്.​ഒ​ക്ക്​ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. 1500 ലി​റ്റ​റി​ല​ധി​കം കോ​ട, വാ​റ്റി​നു​പ​യോ​ഗി​ച്ച സ്റ്റൗ, ​ഗ്യാ​സ് സി​ലി​ണ്ട​ര്‍, വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി. ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന അ​മ്പൂ​രി തു​ടി​യാം​കോ​ണം സ്വ​ദേ​ശി വ​ണ്ട് സാ​ബു പൊ​ലീ​സെ​ത്തും മു​മ്പ്​ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പൊ​ലീ​സ് പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. എ.​എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ബി​ജു, സി.​പി.​ഒ പ്ര​ഫു​ല്‍ച​ന്ദ്ര​ന്‍, പ്ര​തീ​ഷ്, സ​ജ​ന്‍ എ​ന്നി​വ​രും റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ട ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ​ശേ​ക്ഷം വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - police burst liquor making centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.