പാ​റ​ശ്ശാ​ല ഫ​യ​ര്‍ഫോ​ഴ്‌​സ് കി​ണ​ർ​വെ​ള്ള​ത്തി​ല്‍ പേ​പ്പ​ര്‍ മു​ക്കി ക​ത്തി​ച്ച​പോ​ള്‍

കി​ണ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍; നാ​ട്ടു​കാ​ര്‍ പ​മ്പ്​ പ്ര​വ​ര്‍ത്ത​നം ത​ട​ഞ്ഞു

വെ​ള്ള​റ​ട: കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നു​ള്ള പെ​േ​ട്രാ​ള്‍ചോ​ര്‍ച്ച മൂ​ലം സ​മീ​പ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍ ക​ണ്ടെ​ത്തി.പ​ന​ച്ച​മൂ​ട് പു​ലി​യൂ​ര്‍ ശാ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പെ​േ​ട്രാ​ള്‍ പ​മ്പി​ലാ​ണ്​ ചോ​ര്‍ച്ച. ര​ണ്ടു​മാ​സം മു​മ്പ്‌ സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ലെ കി​ണ​റി​ല്‍ പെ​േ​ട്രാ​ള്‍ നി​റ​യു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍ന്നെ​ങ്കി​ലും പ​മ്പി​ലെ ടാ​ങ്കി​ല്‍ ചോ​ര്‍ച്ച​യി​ല്ലെ​ന്ന് പ​മ്പു​കാ​ര്‍ അ​വ​കാ​ശ​െ​പ്പ​ട്ടു. തു​ട​ര്‍ന്ന്, പ​രാ​തി​ക്കാ​ര​ന്‍ ബോ​ര്‍വെ​ല്‍ അ​ടി​െ​ച്ച​ങ്കി​ലും അ​തി​ലും പെ​ട്രോ​ള്‍ നി​റ​യു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളാ​യ അ​ബ്​​ദു​ൽ റ​ഹ്​​മാ​ന്‍, സു​കു​മാ​ര​ന്‍, ഗോ​പി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും പെ​ട്രോ​ള്‍ നി​റ​ഞ്ഞു.

ഇ​തി​നെ തു​ട​ർ​ന്ന്​ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശ്ശാ​ല ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി പ​രി​ശോ​ധി​ച്ചു. കി​ണ​ർ​വെ​ള്ള​ത്തി​ല്‍ പേ​പ്പ​ര്‍ മു​ക്കി ക​ത്തി​ച്ച​പ്പോ​ള്‍ ക​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പ​മ്പ് സ്ഥി​തി​ചെ​യ്യു​ന്ന​ത് ത​മി​ഴ്നാ​ട് ഭാ​ഗ​ത്താ​യ​ത്തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​നോ ഫ​യ​ര്‍ ഫോ​ഴ്‌​സി​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍ന്ന്, നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചെ​ത്തി പ​മ്പി​നു​മു​ന്നി​ല്‍ ക​യ​ര്‍ വ​ലി​ച്ചു​കെ​ട്ടി പ്ര​വ​ര്‍ത്ത​നം ത​ട​യു​ക​യാ​യി​രു​ന്നു.



Tags:    
News Summary - Petrol in wells; The local stopped pump working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.