കുടിവെള്ളം ചോദിച്ചെത്തിയ സ്ത്രീ വയോധികയുടെ വളയുമായി മുങ്ങി

വെ​ള്ള​റ​ട: കു​ടി​വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ലെ​ത്തി​യ സ്ത്രീ ​വ​യോ​ധി​ക​യു​ടെ വ​ള​യു​മാ​യി മു​ങ്ങി. കു​ട​പ്പ​ന​മൂ​ട് ശാ​ലോം ഹൗ​സി​ല്‍ ല​ളി​ത​യു​ടെ (84) കൈ​യി​ല്‍ കി​ട​ന്ന വ​ള​യാ​ണ് ബ​ല​മാ​യി ഊ​രി ക​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ളി​ത മ​ക​ന്‍ മ​ണി​യ​നു​മാ​യി​ട്ടാ​ണ് കു​ട​പ്പ​ന​മൂ​ട്ടി​ലെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്.

മ​ക​ന്‍ പു​റ​ത്തു​പോ​യ ത​ക്ക​ത്തി​ന് മു​ക​ളി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​വ​രു​ടെ മ​രു​മ​ക​ളാ​ണെ​ന്നും കു​ടി​വെ​ള്ളം വേ​ണ​മെ​ന്നും ല​ളി​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു സ്ത്രീ​യെ​ത്തി. തു​ട​ർ​ന്ന് ല​ളി​ത​യു​ടെ കൈ​യി​ല്‍ കി​ട​ന്ന വ​ള ബ​ല​മാ​യി ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​വ​ലി​ക്കി​ടെ ല​ളി​ത മ​റി​ഞ്ഞു​വീ​ണു. ഈ ​സ​മ​യം മോ​ഷ്ട​വാ​യ സ്ത്രീ ​വ​ള​യു​മാ​യി ക​ട​ന്നു. വെ​ള്ള​റ​ട പൊ​ലീ​സെ​ത്തി വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി. പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ സി.​സി.​ടീ.​വി നോ​ക്കി പ​ര്‍ദ്ദ​യും മാ​സ്‌​ക്കും ധ​രി​ച്ചി​രി​ന്ന മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Tags:    
News Summary - Old-Women-Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.