അക്രമികള്‍ മാസില്ലാമണിയുടെ സ്‌കൂട്ടർ തകര്‍ത്തനിലയില്‍
Posted On
date_range Updated On
date_range 'മാധ്യമം' ഏജൻറിെൻറ വീട്ടില്‍ ആക്രമണം
വെള്ളറട: 'മാധ്യമം' ചെറിയകൊല്ല ഏജൻറിെൻറ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. മൂന്നംഗസംഘം വീടുകയറി ആക്രമിക്കുകയും പണം കവരുകയും ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ദേവിയോട് കാനത്തുകോണം വീട്ടില്‍ മാസില്ലാമണിയുടെ (63) വീടും വീടിന് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറും തകര്‍ത്ത അക്രമികള്‍ വീട്ടില്‍കയറി 42,000 രൂപയും കവരുകയായിരുന്നു.
ഉടമ നോക്കിനില്‍ക്കവേയായിരുന്നു ആക്രമണവും കവര്‍ച്ചയും. അക്രമികളുടെ കൈവശം വാളും കത്തിയും കുറുവടിയു മുണ്ടായിരുന്നതിനാല്‍ പ്രതികരിക്കാന്‍ കഴിഞ്ഞിെല്ലന്ന് പളുകല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണസമയം മാസില്ലാമണിയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.