Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
വെള്ളറട: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളറട കൊല്ലക്കുടിയേറ്റം കൊല്ലവിളാകത്ത് ഹരികൃഷ്ണനെ (22) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വിവരം വെള്ളറട പൊലീസിൽ അറിയിക്കുകയായിരുന്നു.
സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി ഭീഷണിപ്പെടുത്തി. വെള്ളറട പോലിസ് എസ്.എച്ച്.ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആന്റണി ജോസഫ് നെറ്റോ, സാജൻ, മണിക്കുട്ടൻ, സിവിൽ പോലിസ് ഓഫിസർമാരായ ദീപു എസ്. കുമാർ, പ്രദീപ്, സനൽ കുമാർ, അജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.