തദ്ദേശ തെരഞ്ഞെടുപ്പ്; അമ്പൂരിയിൽ പ്രതീക്ഷയോടെ മുന്നണികൾ

വെള്ളറട: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അമ്പൂരി ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് മുന്നണികൾ. നടപ്പാക്കിയ വികസനങ്ങളുടെ പിൻബലത്തിൽ വീണ്ടും തെരെഞ്ഞടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.

വികസന മുരടിപ്പും ഭരണത്തിലെ പോരായ്മകളും നിരത്തി വോട്ടർമാരെ നേരിടാനുള്ള തീരുമാനത്തിലാണ് എൽ.ഡി.എഫ്. അമ്പൂരി പഞ്ചായത്തിലെ ഒരു വാര്‍ഡ് മുഴുവന്‍ വനപ്രദേശമാണ്. അതില്‍ 11 സെറ്റില്‍മെന്റുകള്‍ ചേര്‍ന്നതാണ് ഒരു വാര്‍ഡ്.

മായത്താണ് ആദ്യം കുടിയേറ്റ കര്‍ഷകര്‍ ചേക്കേറിയത്. നെയ്യാര്‍ ഡാമിന്റെ ഉദ്ഘാടനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് ചങ്ങല പ്രദേശത്തുള്ള കുടിയേറ്റ കര്‍ഷകരെ കുടിയൊഴിപ്പിച്ചു. തുടര്‍ന്ന് അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയുണ്ട്.

മായം സ്‌കൂളും പള്ളിയും അഞ്ചു ചങ്ങല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ്. അവിടെയും ഇന്നും പട്ടയ പ്രശ്‌നങ്ങള്‍ നീറുന്ന പ്രശ്‌നമായി തുടരുന്നു. മറ്റ് നിരവധി ആവശ്യങ്ങളും പരാതികളും പരിഹരിക്കപ്പെടാതെയുണ്ട്. കുടിയേറ്റ കര്‍ഷകരുടെ ഈറ്റില്ലമായ പഞ്ചായത്തിൽ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. മുന്നണി സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് സജീവമാണ്.

വി​ക​സ​ന​ക്കു​തി​പ്പ്

കു​രി​ശു​മ​ല, നെ​ല്ലി​ക്ക​മ​ല, രാ​ജ​ഗി​രി, ചീ​നി​ക്കാ​ല, കു​ന്നി​ന്‍പു​റം എ​ന്നി​ങ്ങ​നെ പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കി. പു​ര​വി​പ​ല ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് വാ​ട​ക​ക്കെ​ടു​ത്ത് സ​ര്‍വീ​സ് ആ​രം​ഭി​ച്ചു. അ​മ്പൂ​രി വാ​ഴി​ച്ചാ​ല്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ ന​വീ​ക​രി​ച്ചു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും ര​ണ്ട് മി​നി എം.​സി.​എ​ഫു​ക​ള്‍ സ്ഥാ​പി​ച്ചു. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന മി​ക​വി​ന് ര​ണ്ടു​ത​വ​ണ തു​ട​ര്‍ച്ച​യാ​യി മ​ഹാ​ത്മ പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി.

നാ​ല് അ​തി ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ച് സെ​ന്റ് സ്ഥ​ലം വീ​തം വാ​ങ്ങി ന​ല്‍കി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന് 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും ആ​രം​ഭി​ച്ചു. അ​മ്പൂ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് വ​സ്തു​വാ​ങ്ങ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ലൈ​ഫ് പി.​എം.​എ.​വൈ ഭ​വ​ന പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം 310 കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ട് നി​ർ​മി​ച്ചു ന​ല്‍കി. അ​മ്പൂ​രി​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​മ്പൂ​രി കു​ളം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കാ​ര്‍ഷി​ക, മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യി​ല്‍ ന​വീ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി

- വ​ത്സ​ല രാ​ജു (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്)

വികസന മുരടിപ്പ്

അമ്പൂരി ഗ്രാമപഞ്ചായത്തില്‍ വികസന മുരടിപ്പാണ്. നിലവിലെ ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ലാപ്‌സാക്കിയ പഞ്ചായത്താണ്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ അല്ലാതെ പുറമേനിന്ന് ഫണ്ടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ പുറമേ കാണാന്‍ കഴിയു.

അമ്പൂരി ജങ്ഷനിൽ സമചതുരത്തിലുള്ള കുളം എട്ടു മൂലയിലായി ചുരുങ്ങി. വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്താതെ കൈയേറ്റം മാത്രമാണ് നടക്കുന്നത്.

കുളം ശുചീകരിക്കാന്‍ പോലും പഞ്ചായത്തിന് കഴിയുന്നില്ല. സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതി നിര്‍ത്തലാക്കി. ജനത്തിന് ഉപകാരപ്രദമായ ഒരു കാര്യങ്ങളും നിറവേറ്റാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. നന്നേ പരാജയമായ ഭരണസമിതിയാണ്ഇപ്പോഴത്തേത്.

- ഷാ​ജി (പ്ര​തി​പ​ക്ഷ നേ​താ​വ്)

Tags:    
News Summary - kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.