നൗഷാദ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
വെള്ളറട: നിരവധി കേസിലെ പ്രതിയെ കാപ്പ പ്രകാരം നാടുകടത്തി. വെള്ളറട പഞ്ചായത്തിലെ കരിമരം കോളനിയില്‍ നൗഷാദി (22) നെതിരെയാണ് നടപടി. വെള്ളറട പൊലീസ് പരിധിയില്‍ മാത്രം കഞ്ചാവ്-മയക്കുമരുന്ന് കേസ്, വീട് കയറി ആക്രമണം തുടങ്ങി നിരവധി കേസില്‍ പ്രതിയാണിയാൾ. ഡി.ഐ.ജിയും കലക്ടറും നിർദേശിച്ചതിനെതുടര്‍ന്നാണ് നാടുകടത്തൽ. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് റൂറല്‍ എസ്.പിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.