ജിജോ (26)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ്​ പ്രതി വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലയില്‍ വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ജോജോ ഭവനില്‍ ചിക്കു എന്നു വിളിക്കുന്ന ജിജോ (26) ആണ് പിടിയിലായത്. മാരായമുട്ടം എസ് ഹെച്ച് ഒ പ്രസാദ്, എസ്ഐ സുനില്‍, സിപിഒ രമേഷ്, ഗ്രേഡ് എസ്ഐ ഷൈലാക്ക്, ആല്‍ബര്‍ട്ട് അടങ്ങുന്ന പൊലീസ് സംഗമാണ് പ്രതിയെ പിടികൂടിയത്.കോവിഡ് പരിശോധയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - DYFI activist arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.