Posted On
date_range Updated On
date_range പൂട്ട് തകര്‍ത്ത് ടിപ്പറിൽനിന്ന് ഡീസല്‍ കവര്‍ന്നു
വെള്ളറട: ചൂണ്ടിക്കലിനുസമീപം സ്വകാര്യവസ്തുവില് നിര്‍ത്തിയിട്ടിരുന്ന രണ്ട് ടിപ്പര്‍ ലോറികളിലെ പൂട്ട് തകര്‍ത്ത് 90 ലിറ്ററോളം ഡീസല്‍ കവര്‍ന്നതായി പരാതി.
ഒരു വാഹനത്തില്‍നിന്ന് 40 ലിറ്ററും അടുത്ത വാഹനത്തില്‍നിന്ന് 50 ലിറ്ററുമാണ് കവര്‍ന്നത്. നെല്ലിേശ്ശരി സ്വദേശി രവിയുടെ ടിപ്പര്‍ ലോറികളില്‍ നിന്നാണ് ഡീസല്‍ കവര്‍ന്നത്.
തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്കി. ഇതിനും മുമ്പും വെള്ളറടയിലും പരിസരപ്രദേശത്തും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷണം പോകുന്നത് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.