സതീഷ്
Posted On
date_range Updated On
date_range മോഷണകേസിലെ പ്രതി പിടിയിൽ
വെള്ളറട: ആര്യന്‍കോട് പൊലീസ് സ്സ്റ്റേഷന്‍ പരിധിയില്‍ വാഴിച്ചല്‍ മലനാട് മില്‍ക്ക് ഫാര്‍മേഴ്‌സ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. ചെമ്പൂര്‍ തടത്തരികത്തു വീട്ടില്‍ സതീഷ് (31) ആണ് പോലീസ് വലയിലായത്. കവര്‍ച്ച നടത്തിയ ശേഷം ബാലരാമപുരം നൂര്‍ജഹാൻെറ വീട്ടില്‍ ആള്‍മാറാട്ടം നടത്തി സബിയെന്ന പേരില്‍ വാടകക്ക് താമസിക്കുകയായിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ ആര്യന്‍കോട് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍പക്ടര്‍ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.