Posted On
date_range Updated On
date_range ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാക്കിയതിനെതിരെ ബി.ജെ.പി പ്രതിഷേധം
പാറശ്ശാല: കെ.എസ്.ആര്‍.ടി.സി പാറശ്ശാല ഡിപ്പോയില്‍ യാതൊരു പെര്‍മിറ്റും ഇല്ലാത്ത പൊളിക്കുവാന്‍ മാറ്റിയിട്ടിരുന്ന പഴക്കം ചെന്ന ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാക്കി ലാഭത്തിന് വേണ്ടി ആലുവ വരെ സര്‍വിസ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി കുറുംങ്കൂട്ടി പാറശ്ശാല ഡിപ്പോയ്ക്ക് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തി.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. എം. പ്രദീപിന്‍റെ അധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. ആര്‍.എസ്. രാജീവ് ധർണ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വെട്ടികുറച്ച ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നും പെര്‍മിറ്റില്ലാത്ത ബസിനെ സൂപ്പര്‍ ഫാസ്റ്റാക്കി ഓടിച്ചതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഡിപ്പോ എം.ടി.ഒയ്ക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.