vellaketil veena

വെള്ളക്കെട്ടില്‍ വീണ ബൈക്ക് യാത്രികൻ വെള്ളക്കെട്ടില്‍ കിടന്ന് പ്രതിഷേധിച്ചു

വെള്ളറട: വെള്ളക്കെട്ടില്‍ വീണ ബൈക്ക് യാത്രക്കാരന്‍ വെള്ളക്കെട്ടില്‍ കിടന്നു പ്രതിഷേധിച്ചു. ഇതോടെ പഞ്ചായത്തധികൃതരെത്തി വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചു.

പന്നിമല കുരിശുമല റോഡില്‍ സമീപവാസികള്‍ റോഡിലെ ഓട കെട്ടിയടച്ചതിനാല്‍ റോഡില്‍ വെള്ളം കെട്ടി യാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ തുടരുകയായിരുന്നു. ബൈക്കില്‍ വരികയായിരുന്ന ആറാട്ടുകഴി വെട്ടുകുറ്റി സ്വദേശി വി.എം ഷിബുവാണ് ചെളിക്കെട്ടില്‍ പ്രതിഷേധം തുടര്‍ന്നത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തില്‍ വെള്ളറട പൊലീസെത്തി സമീപവാസികളുമായി ചര്‍ച്ച നടത്തി അടച്ചു വെച്ച ഓട തുറക്കുകയും ചെയ്തു.

പ്രതിഷേധം നടത്തിയ ഷിബുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - bike accident and protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.