രമേഷ്
Posted On
date_range Updated On
date_range ആക്രമണക്കേസിൽ യുവാവ് അറസ്റ്റിൽ
വെള്ളറട: വീടിന് മുകളില്‍ നിരീക്ഷണ കാമറ വെച്ചതിലുള്ള വിരോധത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബിയർകുപ്പികൊണ്ട് ആക്രമിച്ച പ്രതിയെ ആര്യങ്കോട് പൊലീസ് പിടികൂടി. ഇടവാല്‍ വലിയവിളപ്പുറം രതീഷ് ഭവനില്‍ രമേഷാണ് (32) അറസ്റ്റിലായത്. വലിയവിളപ്പുറം സ്വദേശി ഗിഫ്റ്റ്സണ്‍ പ്രസാദിനെ (29) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആക്രമണം തടയാന്‍ ചെന്ന ഗിഫ്റ്റസണിന്റെ അനുജന്റെ മകനെയും ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. ആര്യങ്കോട് എസ്.ഐ. ആന്റണി ജോസഫ് നെറ്റോ,സി പി ഒ മാരായ ക്രിസ്റ്റഫര്‍, വിഷ്ണുവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.