Posted On
date_range Updated On
date_range നിരവധി കവര്‍ച്ചാ കേസിലെ പ്രതി മോട്ടോര്‍ മോഷണ കേസില്‍ പിടിയിലായി
വെള്ളറട: ബൈക്ക് മോഷണം- റബ്ബര്‍ ഷീറ്റ് മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പൊന്നമ്പി കല്ലുവരമ്പ് പുത്തന്‍വീട്ടില്‍ രാജേഷ് കുമാര്‍ (35) ആണ് പോലീസ് പിടിയിലായത്. വെള്ളറട ജേക്കബ് പുതുവല്‍ പുത്തന്‍വീട്ടില്‍ സത്യരാജിന്റെ കിണറില്‍ സ്ഥാപിച്ചിരുന്ന 19,000 രൂപ വിലയുള്ള മോട്ടോര്‍ കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ മാരായ ശശികുമാര്‍, അജിത്ത്കുമാര്‍, സിവില്‍ പോലീസുകാരായ അജി, അജിത്ത്, രാജ് മോഹന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മോട്ടോര്‍ വെള്ളറയില്‍ തന്നെ ഒരു ആക്രി കടയില്‍ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.