ജോസ്
Posted On
date_range Updated On
date_range ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ
വെള്ളറട: ഒളിവില്‍ കഴിഞ്ഞ വധശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോസ് (44) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. സമീപവാസിയായ ജോബിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. ആക്രമണത്തിനുശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ ഒളിസങ്കേതത്തില്‍നിന്ന് ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐ റസല്‍ രാജ്, സിവില്‍ പൊലീസുകാരായ ദീപു ജയദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.