കാവടിമൂലയിൽ അജ്ഞാത ജീവി കടിച്ചുകൊന്ന കോഴികളും
പൂച്ചകളും
Posted On
date_range Updated On
date_range അജ്ഞാത ജീവി കോഴികളെയും പൂച്ചകളെയും കൊന്നു
കോട്ടൂർ: അഗസ്ത്യവനം അതിർത്തിയിലെ കാവടിമൂലയിൽ അജ്ഞാത ജീവി കോഴികളെയും പൂച്ചകളെയും കൊന്നു. ഇവിടെ പരുത്തിപ്പള്ളി വനം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയാകാം ജീവികളെ കൊന്നതെന്നും കൂട് പൊളിഞ്ഞതോടെ തെരുവുനായ്ക്കളെത്തി ഇവയുടെ മാംസം ഭക്ഷിച്ചതായും അടയാളങ്ങളുണ്ടെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
പലപ്പോഴും വന്യജീവികളുടെ ശല്യമുള്ള സ്ഥലങ്ങളാണ് കാവടിമൂല, കിഴക്കേക്കര, മുണ്ടണി തുടങ്ങിയ ഇടങ്ങൾ. രണ്ടാഴ്ച മുമ്പ് കോട്ടൂർ ആയുർവേദ ആശുപത്രി വരെ കാട്ടാനയും പോത്തും എത്തി കൃഷി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.