പ്രതികളെ സംഭവം നടന്ന ബാർ ഹോട്ടലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
Posted On
date_range Updated On
date_range ബാറിൽ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ
പോത്തൻകോട് : ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ്(28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്. പോത്തൻകോട് ജംഗ്ഷന് സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിലാണ് വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവരാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്ക് വെട്ടേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഈ കേസിലെ മൂന്നാം പ്രതിയായ വിഷ്ണു ഒളിവിലാണ്.
പ്രതികളെ സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്, പോത്തൻകോട് എസ് ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.