tw tc വായനവസന്തത്തിന് തുടക്കം

കഴക്കൂട്ടം: കണിയാപുരം ഗവ.യു.പി സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് വായനവസന്തം പരിപാടിക്ക് തുടക്കം. വായനതീരം, ഉള്ളെഴുത്ത്, സാംസ്കാരിക സഞ്ചാരം, സാഹിത്യ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് പരിപാടിയിൽ നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ബാലസാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ഷിറാസ് അധ്യക്ഷതവഹിച്ചു. എച്ച്.എം ഇൻചാർജ് ലൈലാബീവി, സ്റ്റാഫ് സെക്രട്ടറി അമീർ കണ്ടൽ, മേരി സെലിൻ, സീന എസ്.എൻ, കണിയാപുരം നാസറുദീൻ, കുമാരി ബിന്ദു, എൽ.ആർ. മഞ്ജു, ഷമീന എന്നിവർ സംബന്ധിച്ചു. ചിത്രം- IMG_20220620_184810 IMG_20220620_121147

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.