tw tc മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പെരുമാതുറ: തണൽ പെരുമാതുറയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന തണൽ ചൈൽഡ് ഡെവലപ്​മെന്റ് സെന്ററിന്റെ (സി.ഡി.സി) ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനും തുടർന്നുള്ള സൗജന്യ പരിചരണത്തിനുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരുമാതുറ മാടൻവിള റോഡിൽ പ്രവർത്തിക്കുന്ന തണൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. സ്‌പെഷൽ എജുക്കേറ്റർ, കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്, ഒക്കുപേഷനൽ തെറപ്പിസ്റ്റ്, പീഡിയാട്രീഷൻ, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് തുടങ്ങിയ വിദഗ്​ധരുടെ സേവനമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.