തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശംഖുമുഖം, ഡൊമസ്റ്റിക് എയർപോര്‍ട്ട്, ഓള്സെയിൻറ്സ്,ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പഞ്ചാപുര, ആർ.ബി.ഐ, ബേക്കറി ജങ്ഷൻ.
പനവിള, മോഡൽ സ്കൂള്‍ ജങ്ഷൻ, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ റോഡിലും ബേക്കറി ജങ്ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും അന്നേദിവസം രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് 25ന് തിരുവന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർക്കുള്ള പ്രവേശനം പവർ ഹൗസ് റോഡിലുള്ള ഗേറ്റ് വഴി മാത്രമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.