മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ ആരംഭിച്ച ഫ്രണ്ട് ഓഫിസ് സംവിധാനം പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ ഫ്രണ്ട് ഓഫിസ് സംവിധാനം നിലവിൽ വന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കും മെഡിക്കൽ കോളജ് ഓഫിസ് സംബന്ധമായ വിവരങ്ങൾ അറിയാൻ സംവിധാനം പ്രയോജനപ്പെടും.
ജനകീയാസൂത്രണ പരിപാടിയുടെ രജതജൂബിലിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംവിധാനം നടപ്പാക്കിയത്. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് ഫ്രണ്ട് ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്തു. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കും. ഫോൺ: 0471 2528540.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.