കാട്ടാക്കട-കള്ളിക്കാട് റോഡില്‍ വാഴയും ഞാറും നടുന്നു
കാട്ടാക്കട: കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളിൽ നാട്ടുകാര്‍ വാഴയും ഞാറും നട്ട് പ്രതിഷേധിച്ചു. ചൂണ്ടുപലക-പട്ടകുളം-കള്ളിക്കാട്, പേഴുംമൂട്-പന്നിയോട്-പട്ടകുളം റോഡുകളിലാണ് പ്രദേശത്തുകാർ കഴിഞ്ഞദിവസം വാഴ നട്ടത്. ഈ റോഡുകളുടെ ഭൂരിഭാഗം ഭാഗങ്ങളും വലിയ കുഴികളാണ്. ഇതിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ പല സ്ഥലങ്ങളും കുളംകണക്കെ ആയി.
റോഡില്‍ പലയിടത്തും പേരിനുപോലും ടാർ കാണാനില്ല. കെ.എസ്.ആർ.ടി.സി സർവിസുകളും സ്കൂൾ ബസുകളുമൊക്കെ പതിവായി കടന്നുപോകുന്ന പ്രധാന റോഡുകളാണിതൊക്കെ. ആഴമുള്ള കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുക പതിവാണ്. രാത്രിയിൽ വാഹനയാത്രക്കാർക്കൊപ്പം കാൽനടക്കാരും കുഴികളിൽ വീഴുന്നുണ്ട്. മഴക്കുമുമ്പ് റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായതായും നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.