വിതുര: സർവിസുകൾ വെട്ടിക്കുറച്ചതോടെ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലേക്ക്. ആകെയുണ്ടായിരുന്ന ബസുകളിൽ ഏഴെണ്ണം അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതും മൂന്നെണ്ണം കട്ടപ്പുറത്തായതും അത്യാവശ്യ സർവിസുകളെ ബാധിച്ചു.
പകരം ബസുകൾ ലഭിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ജീവനക്കാരുടെ കുറവും കാര്യക്ഷമമായി സർവിസുകൾ ഏർപ്പെടുത്തുന്നതിന് വെല്ലുവിളിയാണ്. തോട്ടം മേഖലയുടെയും ആദിവാസി ഊരുകളുടെയും ആശ്രയമായിരുന്നു ഉൾപ്രദേശങ്ങളിലേക്കുള്ള ബസ് സർവിസുകൾ. ഇവപോലും മുടങ്ങിയിരിക്കുകയാണ്.
കല്ലാർ, ജെഴ്സിഫാം, ആനപ്പെട്ടി, നാരകത്തിൻകാല, പൊടിയക്കാല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സർവിസുകൾക്കൊപ്പം മെഡിക്കൽ കോളജ്, കിഴക്കേക്കോട്ട, പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര സർവിസ് ഉൾപ്പെടെ തടസ്സപ്പെടുകയാണെന്ന് യാത്രക്കാർ പറയുന്നു. നഗരത്തിൽനിന്നു യാത്രക്കാരെ കുത്തിനിറച്ചുവരുന്ന ബസുകളിൽ പാളയം, മ്യൂസിയം, പേരൂർക്കട, നെടുമങ്ങാട് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.