കൂവളശ്ശേരി മഹാദേവര്‍ ക്ഷേത്രത്തില്‍ മോഷണം; വഴിപാടുകളിലൂടെ കിട്ടിയ പണം നഷ്​ടമായി

മാറനല്ലൂര്‍: കൂവളശ്ശേരി മഹാദേവര്‍ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തികുറന്ന് ബുധനാഴ്ച വഴിപാടുകളിലൂടെ കിട്ടിയ 11500 രൂപയാണ് മോഷ്ടിച്ചത്.

ക്ഷേത്രനുള്ളിലെ ദേവീ ക്ഷേത്ര നടയില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്ക വഞ്ചി കുത്തി തുറന്നെങ്കിലും അകത്തെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഓഫീസ് മുറി തുറക്കാനെത്തിയ ജീവനക്കരനാണ മോഷണവിവരം അറിയുന്നത്.

ക്ഷേത്ര ഭാരവാഹികള്‍ മാറനല്ലൂര്‍ ​പൊലീസില്‍ വിവരമറിയച്ചതനുസരിച്ച് എസ്.എച്ച്.ഒ തന്‍സീം അബ്ദുള്‍ സമദിന്‍റെ നേത്യത്വത്തില്‍ പരിശോധന നടത്തി.

Tags:    
News Summary - Theft at Koovalassery Mahadevar temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.